വ്യത്യസ്ത താത്പര്യങ്ങളുള്ള വ്യക്തികള്‍ക്കെല്ലാം യോജിച്ച ലൈഫ് ഇന്‍ഷുറന്‍സിനായുള്ള അന്വേഷണം ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യത്യസ്ത തരത്തിലുള്ള പോളിസികളെ കുറിച്ചുള്ള വിവരണങ്ങള്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, തല പെരുക്കുന്ന പദാവലികള്‍ (ഈ പദാവലികള്‍ ചിലരുടെയെങ്കിലും മരണം വേഗത്തിലാക്കിയോ ആവോ) എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ പോളിസി ഏതെന്നു മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്.
ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ മറ്റൊരു ഘടകമാണ് 'ക്യാഷ് വാല്യൂ പോളിസി'. ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ ഒരു സവിശേഷതയാണ് ക്യാഷ് വാല്യൂ. പോളിസി ഉടമകള്‍ക്ക് നിക്ഷേപിച്ച പണം സേവിംഗ്‌സ് അക്കൗണ്ടായി ഉപയോഗിക്കാനും അതില്‍ നിന്ന് സ്വന്തം ആവശ്യങ്ങള്‍ക്ക് പണം ഉപയോഗിക്കാനും കഴിയും. ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സ് നിക്ഷേപകര്‍ക്ക് അത് ഒരു മികച്ച തിരഞ്ഞെടുപ്പായി തോന്നാമെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെ അല്ല. ക്യാഷ് വാല്യൂ ഇന്‍ഷുറന്‍സിനെക്കുറിച്ച് നമ്മള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണിവിടെ.
ലൈഫ് ഇന്‍ഷുറന്‍സില്‍ ക്യാഷ് വാല്യൂ എന്നാല്‍ എന്താണ്..?
ലൈഫ് ഇന്‍ഷുറന്‍സിലെ ക്യാഷ് വാല്യൂ ഫീച്ചര്‍ എന്നാല്‍ നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ച് പലിശയോ മറ്റ് നിക്ഷേപ നേട്ടങ്ങളോ നിക്ഷേപകന് നല്‍കുന്നതോടൊപ്പം നികുതി ഇളവുകളും ലഭിക്കുന്നു. ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സില്‍ പോളിസി ഉടമകള്‍ അടക്കുന്ന പ്രീമിയം മൂന്ന് സ്ഥലങ്ങളിലേക്ക് പോകുന്നു…
- ക്യാഷ് വാല്യൂവിലേക്ക്.
- നിങ്ങളെ ഇന്‍ഷ്വര്‍ ചെയ്ത തുകയിലേക്ക്.
- പോളിസി ഫീസുകളിലേക്കും മറ്റു ചിലവുകളിലേക്കും.
ഇക്കാരണങ്ങളാല്‍ നിങ്ങള്‍ അടയ്ക്കുന്നതിന്റെ ഒരു ഭാഗം മാത്രമേ ക്യാഷ് വാല്യൂവില്‍ എത്തുന്നുള്ളൂ. നിങ്ങള്‍ക്ക് ഒരു ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആവശ്യമെങ്കില്‍ അതിന് നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ഓരോതരം പോളിസിക്കും വ്യത്യസ്തമായ നിലയില്‍ ആയിരിക്കും ക്യാഷ് വാല്യൂ സംവിധാനം. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും നിങ്ങള്‍ക്ക് വായ്പ, പണം പിന്‍വലിക്കല്‍, അല്ലെങ്കില്‍ പോളിസി സറണ്ടര്‍ എന്നീ രീതികള്‍ അവലംബിച്ചു ക്യാഷ് വാല്യൂ നേടാന്‍ കഴിയും.
ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന വ്യക്തികള്‍ക്ക് എല്ലാ മാസവും നിശ്ചിത പ്രതിമാസ പ്രീമിയവും ഉറപ്പുള്ള മരണാനന്തര ആനുകൂല്യവും വാഗ്ദാനം ചെയ്യപ്പെടുന്നു. നിങ്ങളുടെ പ്രതിമാസ പ്രീമിയത്തിന് മാറ്റം ഉണ്ടാവില്ലെന്ന് മാത്രമല്ല ഏറ്റവും കുറഞ്ഞ ജാമ്യ നിരക്കില്‍ ക്യാഷ് വാല്യൂ ലഭിക്കയും ചെയ്യും. നിങ്ങള്‍ക്ക് കമ്പനിയുടെ ലാഭവിഹിതം ലഭിക്കുകയും ഓരോ വര്‍ഷവും നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ക്യാഷ് വാല്യൂവിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നതിനാല്‍ അക്കൗണ്ട് വേഗത്തില്‍ വളരും.
എന്നാല്‍ യൂണിവേഴ്‌സല്‍ ലൈഫ് ഇന്‍ഷുറന്‍സിന് ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സിനേക്കാളും കൂടുതല്‍ പ്രയോജനം നല്‍കാന്‍ കഴിയും. പോളിസിയുടെ ചിലവ് നികത്താന്‍ ക്യാഷ് വാല്യു അക്കൗണ്ടില്‍ പണം ഉള്ളിടത്തോളം കാലം, ചില തരത്തിലുള്ള യൂണിവേഴ്‌സല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉപയോഗിച്ച്, നിങ്ങളുടെ മരണാനന്തര ആനുകൂല്യങ്ങള്‍ പുനക്രമീകരിക്കാനും, പോളിസി പ്രീമിയം കുറയ്ക്കാനും നിങ്ങള്‍ക്ക് അവസരമുണ്ട്. നിങ്ങളുടെ ക്യാഷ് വാല്യൂ വളര്‍ച്ച S&P 500 (ഇന്‍ഡെക്‌സഡ് യൂണിവേഴ്‌സല്‍ ലൈഫ് ഇന്‍ഷുറന്‍സ്) അല്ലെങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപങ്ങള്‍ (വേരിയബിള്‍ യൂണിവേഴ്‌സല്‍ ലൈഫ്) അടങ്ങുന്ന സബ്അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാവുന്നതാണ്.
ഗ്യാരണ്ടീഡ് ഇഷ്യു ലൈഫ് ഇന്‍ഷുറന്‍സ് പൊതുവെ ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സിന്റെ ഒരു വകഭേദമാണ്. അതുകൊണ്ടുതന്നെ അത് $ 20,000 പോലുള്ള ചെറിയ കവറേജ് തുകകളില്‍ മാത്രം ലഭ്യമാണ്. ചില ഗ്യാരണ്ടീഡ് ഇഷ്യൂ പോളിസികളില്‍ ക്യാഷ് വാല്യു ഉള്‍പ്പെടുമെങ്കിലും കവറേജ് തുകകള്‍ ചെറുതായതിനാല്‍, ക്യാഷ് വാല്യൂവും ചെറുതായിരിക്കും. തുക ചെറുതാണെന്ന പേരില്‍ ഗ്യാരണ്ടീഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് നമ്മളെ ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍ പോളിസി വാങ്ങി രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മരണപ്പെട്ടാല്‍ നിങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് പോളിസി തുക പൂര്‍ണ്ണമായും ലഭിക്കില്ല. (നിയമങ്ങള്‍ കമ്പനി അനുസരിച്ച് വ്യത്യാസപ്പെടാം).
നിങ്ങള്‍ക്ക് എങ്ങനെ ക്യാഷ് വാല്യൂ നേടാന്‍ കഴിയും..?
നിങ്ങള്‍ക്ക് ക്യാഷ് വാല്യൂവില്‍ നിന്ന് പണം പിന്‍വലിക്കാം. അല്ലെങ്കില്‍ വായ്പയെടുത്ത് നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
അടിയന്തിര ആവശ്യത്തിനോ, റിട്ടയര്‍മെന്റ് വരുമാനത്തിനോ, പ്രീമിയം അടയ്ക്കാനോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തിനും ഉപയോഗിക്കാം. പോളിസി അവസാനിപ്പിച്ചാലും, ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ബന്ധം വിട്ടാലും സറണ്ടര്‍ ചാര്‍ജു കഴിഞ്ഞുള്ള ക്യാഷ്‌വാല്യൂ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതോടു കൂടി നിങ്ങള്‍ക്കുണ്ടായിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ അവസാനിക്കും. പോളിസി വാങ്ങിയതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ തന്നെ നിങ്ങള്‍ പോളിസി അവസാനിപ്പിക്കുകയാണെങ്കില്‍ സാധാരണയായി ഒരു സറണ്ടര്‍ ചാര്‍ജ് ഉണ്ടാവും. നിങ്ങള്‍ക്ക് പോളിസി നല്‍കുന്നതിനുള്ള ചെലവ് വസൂലാക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് സറണ്ടര്‍ ചാര്‍ജ്.
ക്യാഷ് വാല്യൂ പോളിസികള്‍ക്കായി മികച്ച ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളെ കണ്ടെത്താന്‍ ഞങ്ങളുടെ റേറ്റിംഗുകള്‍ കാണുക. ഓരോ ഓപ്ഷനെ കുറിച്ചും കൂടുതലായി അറിയുവാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക.
വായ്പ എടുക്കുക: നിങ്ങളുടെ ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ക്യാഷ് വാല്യൂവില്‍ നിന്നു കടം വാങ്ങുക എന്നതാണ് ഒരു ഓപ്ഷന്‍.
ആ തുക പൂര്‍ണമായി തിരിച്ചടയ്ക്കുന്നതു വരെ വായ്പ തുകക്ക് അനുസൃതമായ പലിശ കൊടുക്കേണ്ടി വരും. വായ്പയുടെ പലിശ നിരക്ക് മാറ്റമില്ലാത്തതോ നിലവിലുള്ള മാര്‍ക്കറ്റ് നിരക്കിനെ അടിസ്ഥാനമാക്കി ഇന്‍ഷുറര്‍ കണക്കാക്കുന്ന ഒരു വേരിയബിള്‍ നിരക്കോ ആകാം. പോളിസി വായ്പയുടെ പരമാവധി പലിശ നിരക്ക് എന്തായിരിക്കണമെന്ന് പലപ്പോഴും നിര്‍ദ്ദേശിക്കുന്നത് ഓരോ സംസ്ഥാനത്തെയും നിയമങ്ങള്‍ അനുസരിച്ചാണ്. ഉദാഹരണത്തിന്, ഒരു വര്‍ഷത്തില്‍ പരമാവധി പലിശ നിരക്ക് 6% വരെ ആകാമെന്നും വേരിയബിള്‍ നിരക്ക് ഒരു വര്‍ഷം 4% മുതല്‍ 8% വരെ ആയിരിക്കണമെന്നും വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് നിയമങ്ങള്‍ അനുശാസിക്കുന്നു.
നിങ്ങള്‍ വായ്പാ തുക തിരിച്ചടയ്ക്കാതെ മരണപ്പെട്ടാല്‍ കുടിശ്ശികയുള്ള വായ്പ ബാലന്‍സ് (പലിശ ഉള്‍പ്പെടെ) നിങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ലൈഫ് ഇന്‍ഷുറന്‍സ് തുകയില്‍ നിന്ന് കുറയ്ക്കപ്പെടും. ചില പോളിസി ഉടമകള്‍ അവരുടെ ക്യാഷ്‌വാല്യൂ ഈ രീതിയില്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത് മൂലം അവരുടെ ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ 'പേഔട്ട്' മാത്രംലഭിക്കുന്നു. പോളിസി വായ്പയുടെ മറ്റൊരു ആനുകൂല്യം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് ദൃശ്യമാകില്ല എന്നതാണ്.
ക്യാഷ് വാല്യുവില്‍ നിന്ന് ഫണ്ട് പിന്‍വലിക്കുക
നിങ്ങളുടെ പോളിസിയില്‍ നിന്ന് പണം പിന്‍വലിക്കാനും ഓപ്ഷന്‍ ഉണ്ട്. നിങ്ങള്‍ പിന്‍വലിക്കുന്ന തുകയില്‍ നിക്ഷേപ നേട്ടങ്ങള്‍ ഉള്‍പ്പെടുന്നുവെങ്കില്‍, അതിന് നികുതി ചുമത്തപ്പെടും. ഒരു പോളിസിയില്‍ നിന്നു ലോണ്‍ എടുക്കുന്നതുപോലെ തന്നെ, പണം പിന്‍വലിക്കലിലൂടെയും നിങ്ങളുടെ ഗുണഭോക്താക്കള്‍ക്കുള്ള ലഭിക്കാനുള്ള ലൈഫ് ഇന്‍ഷുറന്‍സ് പേയ്‌മെന്റ് കുറയാനിടയുണ്ട്.
പണത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോളിസി സറണ്ടര്‍ ചെയ്യുക
ഒരു ഇന്‍ഷുറന്‍സ് പോളിസി സറണ്ടര്‍ ചെയ്യുക എന്നതിനര്‍ത്ഥം നിങ്ങളുടെ കവറേജ് റദ്ദാക്കുന്നു എന്നാണ്. ഒരു പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍, സറണ്ടര്‍ ചാര്‍ജ് കഴിച്ചുള്ള ക്യാഷ് വാല്യൂ നിങ്ങള്‍ക്ക് തിരികെ ലഭിക്കും. പണമടയ്ക്കാത്ത പ്രീമിയങ്ങളോ കുടിശ്ശിക വായ്പാ ബാലന്‍സോ ഉണ്ടെങ്കില്‍ അതു കുറച്ചിട്ടുള്ള തുകയെ ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ക്ക് തരികയുള്ളൂ. എന്നാല്‍ നിങ്ങള്‍ക്ക് ഇനി ആവശ്യമില്ലെങ്കില്‍ പോലും ഒഴിഞ്ഞ കൈയോടെ പിന്മാറുന്നതിനേക്കാള്‍ കുറച്ച് പണമെങ്കിലും തിരികെ ലഭിക്കുന്നതല്ലേ നല്ലത്.
പ്രീമിയം അടയ്ക്കാന്‍ ക്യാഷ് വാല്യൂ ഉപയോഗിക്കുന്ന രീതി
നിങ്ങളുടെ ക്യാഷ് വാല്യു അക്കൗണ്ടില്‍ ആവശ്യത്തിന് പണം സ്വരൂപിക്കുകയാണെങ്കില്‍ പോളിസിയെ ആശ്രയിച്ച് പ്രീമിയം പേയ്‌മെന്റുകള്‍ അടക്കുവാന്‍ ക്യാഷ് വാല്യൂ പ്രയോജനപ്പെടുത്താനാവും. പേയ്‌മെന്റുകള്‍ നടത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഈ ഓപ്ഷന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും അതുവഴി ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് മുടക്കം വരാതെ തുടരുവാനും കഴിയും.
അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ മുഴുവന്‍ ക്യാഷ് വാല്യൂ തുകയും പിന്‍വലിച്ചാല്‍ പോളിസി കാലഹരണപ്പെടാന്‍ സാധ്യത ഉണ്ട്. അതിനാല്‍ നിങ്ങളുടെ ക്യാഷ് വാല്യൂ നിലവാരത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കുക. നിങ്ങളുടെ പ്രീമിയങ്ങള്‍ അടക്കാന്‍ ക്യാഷ് വാല്യൂ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍ കണ്ടെത്താന്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയുമായി സംസാരിക്കുക.
പങ്കാളിത്ത നയങ്ങള്‍
പല ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലും 'പങ്കാളിത്ത നയങ്ങള്‍' ഉണ്ട്. അതായത് ഒരു മ്യൂച്വല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ പോളിസി ഉടമയ്ക്ക് കമ്പനിയുടെ ലാഭവിഹിതത്തിന് അര്‍ഹത ലഭിക്കുന്നു. ലാഭവിഹിതം പണമായി എടുക്കുകയോ ക്യാഷ് വാല്യൂവില്‍ ചേര്‍ക്കുകയോ അതുമല്ലെങ്കില്‍ പ്രീമിയം അടയ്ക്കാന്‍ ഉപയോഗിക്കുകയോ ചെയ്യാം.
നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സില്‍ 'പണമടച്ച് പുതിയ പോളിസികള്‍' വാങ്ങാനും ഈ ലാഭവിഹിതം ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് മൂലം ഗുണഭോക്താക്കളുടെ മരണാനന്തര ആനുകൂല്യ തുക വര്‍ദ്ധിക്കാനിടയാകും. നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണ് പങ്കാളിത്ത പോളിസി.
അധിക കവറേജിനായി റൈഡറുകള്‍ ചേര്‍ക്കുന്നു
മിക്ക തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സുകളിലും അധിക കവറേജ് അല്ലെങ്കില്‍ ഫീച്ചറുകള്‍ കൈകാര്യം ചെയ്യുന്ന പോളിസി റൈഡര്‍മാരെ ചേര്‍ക്കുന്നതിനുള്ള ഓപ്ഷനുകള്‍ ഉണ്ട്. ഏറ്റവും സാധാരണമായ ഒന്നാണ് ത്വരിതപ്പെടുത്തിയ മരണാനന്തര ആനുകൂല്യം. അത് പല പോളിസികളിലും സ്വഭാവികമായി ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. അതായത് നിങ്ങള്‍ക്ക് മാരകമായ ഒരു അസുഖം കണ്ടെത്തിയാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം മരണാനന്തര ആനുകൂല്യ തുക നേടുവാന്‍ അര്‍ഹത ലഭിക്കുന്നു.
മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കുന്നതിനും മറ്റ് അപ്രതീക്ഷിത ചെലവുകള്‍ വഹിക്കുന്നതിനും ഇത് ഉപയോഗപ്രദമാകും. വിട്ടുമാറാത്ത രോഗത്തിനും, ദീര്‍ഘകാല രോഗ പരിചരണത്തിനുമുള്ള സമാന റൈഡറുകള്‍, മെഡിക്കല്‍ അവസ്ഥകളുണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം മരണാനന്തര ആനുകൂല്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കും. പോളിസി എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ പോളിസിയില്‍ ലഭ്യമായ റൈഡര്‍ ഓപ്ഷനുകള്‍ നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റിന് പറഞ്ഞു തരുവാന്‍ കഴിയും.
ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സിന്റെ നികുതി നേട്ടങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍, പ്രത്യേകിച്ച് ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ നിരവധി നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. ഏതൊരു തരത്തിലുള്ള ലൈഫ് ഇന്‍ഷുറന്‍സിനേയും പോലെ ഗുണഭോക്താക്കള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ നികുതിരഹിതമായി ലഭിക്കുന്നു.
ലൈഫ് ഇന്‍ഷുറന്‍സ് 'പേ ഔട്ട്' തുക സാധാരണ നിലയില്‍ വളരെ വലുതാണ് എന്നതിനാല്‍, ഇത് ഒരു പ്രധാന നേട്ടം തന്നെ ആണ്. നികുതി ഇല്ലാത്തതിനാല്‍ സമാഹരിക്കപ്പെട്ട 'ക്യാഷ് വാല്യൂ' പൂര്‍ണമായും നമുക്ക് ലഭിക്കുന്നു എന്നതാണ് മറ്റൊരു നേട്ടം. നിങ്ങളുടെ ക്യാഷ് വാല്യൂ വളരുന്നതിനനുസരിച്ച് 'ഐ.ആര്‍.എസ്' വെട്ടിക്കുറയ്ക്കപ്പെടുന്നില്ല.
കൂടാതെ, നിങ്ങള്‍ പോളിസിയില്‍ നിന്നു പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍, വ്യക്തിഗത വായ്പയ്ക്ക് നികുതി ഇല്ലാത്തതു പോലെ, പോളിസി വായ്പയ്ക്കും നികുതി നല്‍കേണ്ടതില്ല. പോളിസി പ്രാബല്യത്തില്‍ ഉള്ളിടത്തോളം കാലം വായ്പയ്ക്ക് നികുതി ബാധകമല്ല. നിങ്ങള്‍ ക്യാഷ് വാല്യൂ പിന്‍വലിക്കുകയോ, സറണ്ടര്‍ ചെയ്ത് തുക കൈപറ്റി പോളിസി അവസാനിപ്പിക്കുകയോ ചെയ്താല്‍ പലിശയില്‍ നിന്നോ നിക്ഷേപ നേട്ടങ്ങളില്‍ നിന്നോ ലഭിക്കുന്ന പണത്തിന് നികുതി നല്‍കേണ്ടി വരും. അതിനാല്‍, പണം കൈപ്പറ്റുന്നതിനു മുമ്പ് നികുതി നിയമങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാന്താപേഷിതമാണ്. നിങ്ങള്‍ ഒരു സര്‍െ്രെപസ് ടാക്‌സ് ബില്ലില്‍ അകപ്പെടാതിരിക്കുവാന്‍ ഇത് സഹായകമാകും.
ക്യാഷ് വാല്യൂ പോളിസി എപ്പോഴാണ് വാങ്ങേണ്ടത്..?
ടേം ലൈഫ് ഇന്‍ഷുറന്‍സ് സാധാരണയായി മിക്ക ആളുകള്‍ക്കും നല്ല കവറേജ് തന്നെ നല്‍കുന്നുണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സ് ആണ് കൂടുതല്‍ പ്രയോജനം. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഈ പോളിസികള്‍ തവണ അടവ് താങ്ങാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ പ്രയോജനം ചെയ്യൂ. ക്യാഷ് വാല്യു ഫീച്ചറും പോളിസി ഫീസും കാരണം പ്രീമിയങ്ങള്‍ അതേ കാലയളവിലുള്ള ലൈഫ് ഇന്‍ഷുറന്‍സിനേക്കാള്‍ വളരെ കൂടുതലായിരിക്കും.
റിട്ടയര്‍മെന്റ് അക്കൗണ്ടില്‍ പരമാവധി പണം നിക്ഷേപിച്ചു സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാനും നികുതി ഇളവുകള്‍ നേടി വരുമാനം ഉയര്‍ത്തുവാനും ആഗ്രഹിക്കുന്ന ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ക്യാഷ് വാല്യു ഇന്‍ഷുറന്‍സ് പോളിസി ഒരു നല്ല ഓപ്ഷനാണ്. ഉയര്‍ന്ന വരുമാനമുള്ള ചില വ്യക്തികള്‍ ക്യാഷ് വാല്യൂ പോളിസികള്‍ ഉപയോഗിച്ച് തങ്ങളുടെ അനന്തരാവകാശികളുടെ എസ്‌റ്റേറ്റ് നികുതി പോലും അടയ്ക്കാറുണ്ട്.
ക്യാഷ് വാല്യൂ പോളിസികളെ കുറിച്ചുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
ചില പോളിസികള്‍ കാര്യമായ ക്യാഷ് വാല്യൂ ഉണ്ടാക്കാന്‍ വളരെയധികം സമയമെടുക്കുന്നതിനാല്‍, ഗണ്യമായ തുക ലഭിക്കേണ്ടതിനായി നിങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. ആദ്യ വര്‍ഷങ്ങളില്‍ തന്നെ കൂടുതല്‍ വേഗത്തില്‍ ക്യാഷ് വാല്യൂ കെട്ടിപ്പടുക്കുന്ന രീതിയിലാണ് മറ്റ് പോളിസികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിങ്ങള്‍ മരണപ്പെടുമ്പോള്‍, ഏത് ക്യാഷ് വാല്യൂവും സാധാരണയായി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് തിരികെ ലഭിക്കും. നിങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് പോളിസിയുടെ ഡെത്ത് ബെനിഫിറ്റ് തുകയും ലഭിക്കും. എന്നാല്‍ പോളിസി കാലാവധിക്കിടയില്‍ ഏതെങ്കിലും വായ്പകളോ, പണം പിന്‍വലിക്കലോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കുറച്ചുള്ള തുക ആയിരിക്കും ലഭിക്കുക.
സാധാരണ നിലയില്‍ ഗുണഭോക്താക്കള്‍ക്ക് മരണാനന്തര ആനുകൂല്യവും ക്യാഷ് വാല്യൂവും ഒരുമിച്ചു ലഭിക്കില്ല. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ കവറേജും 20,000 ഡോളര്‍ വായ്പയും ഉണ്ടെങ്കില്‍, നിങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് 980,000 ഡോളര്‍ മാത്രമേ ലഭിക്കൂ.
എന്നാല്‍ ഉയര്‍ന്ന പ്രീമിയം പേയ്‌മെന്റുകള്‍ ഉള്ള ചില പോളിസികളില്‍ ചില കമ്പനികള്‍ ഗുണഭോക്താക്കള്‍ക്ക് മരണ ആനുകൂല്യവും ക്യാഷ് വാല്യൂവും ഒരുമിച്ചു ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക കടം വീട്ടാന്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ നിശ്ചിത സമയത്ത് ഒരു തുക ആവശ്യമുണ്ടെങ്കില്‍, ടേം ലൈഫ് ഇന്‍ഷുറന്‍സ് നോക്കുക.
ഇത് ഒരു ക്യാഷ് വാല്യൂ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നില്ല, എന്നാല്‍ പോളിസി കാലയളവില്‍ 10, 20, 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ മരണമടഞ്ഞാല്‍ നിങ്ങള്‍ തെരെഞ്ഞെടുത്ത മരണാനന്തര ആനുകൂല്യതുക മുഴുവനായി ലഭിക്കും.
നിങ്ങള്‍ മോര്‍ട്ട്‌ഗേജ് അടയ്ക്കുന്ന വര്‍ഷങ്ങളില്‍, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നത് വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ അത്യന്താപേക്ഷിതമാണ്. ചില തരത്തിലുള്ള ആജീവനാന്ത ലൈഫ് ഇന്‍ഷുറന്‍സ് പോലെ ഇത് നിങ്ങളുടെ കൈയും കാലും ബന്ധിക്കില്ല. ഇനി നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമില്ലെങ്കില്‍, ടേം ലൈഫ് ഇന്‍ഷുറന്‍സ് ആയിരിക്കും നിങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുക.
നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു സാമ്പത്തിക സുരക്ഷാ വലയം എന്ന നിലയിലാണ് ലൈഫ് ഇന്‍ഷുറന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്യാഷ് വാല്യു ലൈഫ് ഇന്‍ഷുറന്‍സ് ആകര്‍ഷകമാണെന്ന് തോന്നുമെങ്കിലും, നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ആജീവനാന്തം ആവശ്യമില്ലെങ്കില്‍ ഉയര്‍ന്ന പ്രീമിയം തുക മാസം തോറും അടയ്ക്കുന്നതില്‍ അര്‍ത്ഥമില്ല.