Owner /AgentRVS Insurance Group

നിങ്ങൾക്ക് ഇപ്പോൾ ഒരു ലൈഫ് ഇൻഷുറൻസ് ആവശ്യമാണെന്ന് നിങ്ങൾ കരുതുന്നില്ലായിരിക്കാം. എന്നാൽ  പോളിസി എടുക്കാൻ  കാലതാമസം വരുന്നത്  ദീർഘകാലാടിസ്ഥാനത്തിൽ  നിങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങൾക്ക് ശരിക്കും ഒരു പോളിസി ആവശ്യമാണെന്ന് തോന്നുന്നതുവരെ കാത്തിരിക്കുക എന്നതിനർത്ഥം നിങ്ങൾക്ക് പ്രായമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്നുമാണ്. പ്രായമാകുന്തോറും ഉയർന്ന പ്രീമിയങ്ങൾ അടക്കേണ്ടി വരുമെന്ന് മാത്രമല്ല പോളിസി പൂർണ്ണമായും നിരസിക്കപ്പെട്ടെന്നും വരാം . ജീവിതത്തിൽ നല്ല പ്രായത്തിൽ തന്നെ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി ആരംഭിക്കുന്നത് ഒരു മികച്ച തീരുമാനമാണ്.

പ്രായവും ആരോഗ്യ പ്രശ്നങ്ങളും

 ഇതൊരു ലളിതമായ സമവാക്യമാണ്. പ്രായമാകുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു. മരിക്കാനുള്ള സാധ്യതയും കൂടുതലായതിനാൽ, കുറഞ്ഞ സമയത്തേക്ക്  മാത്രം നിങ്ങൾക്ക് പോളിസിയുടെ പ്രീമിയം അടയ്‌ക്കേണ്ടതായി വരാം . ഇൻഷുറൻസ് കമ്പനികൾ നിങ്ങളുടെ പ്രീമിയം നിർണ്ണയിക്കുമ്പോൾ ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുന്നു. ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കാൻ നിങ്ങൾ കാത്തിരിക്കുന്ന ഓരോ വർഷവും നിങ്ങളുടെ പ്രീമിയം കൂടി കൊണ്ടിരിക്കും. ഇൻഷുറൻസ് കമ്പനി നിങ്ങളെ ഉയർന്ന അപകടസാധ്യതയുള്ളവരായി കാണുന്നതിന് കാരണമാകുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പ്രായമേറുന്നതോടെ വന്നുചേർന്നേക്കാം . നിങ്ങളിൽ നിന്ന് മതിയായ പ്രീമിയം പേയ്‌മെന്റുകൾ ലഭിക്കുന്നതിന് മുമ്പ് പോളിസിയിൽനിന്ന് നിങ്ങൾക്ക് തുക  മടക്കി  നൽകേണ്ടി വരുന്നതിന്റെ ഉയർന്ന സാധ്യത അവർ മുൻകൂട്ടി കാണുന്നു, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ നിങ്ങളിൽ നിന്ന് കൂടുതൽ പണം ഈടാക്കും . അതിനാൽ, ഒരു പോളിസി എടുക്കാൻ നിങ്ങൾ എത്രത്തോളം കാത്തിരിക്കുന്നുവോ, അത്രയധികം പണം നൽകേണ്ടിവരും.


നിങ്ങൾക്ക്‌ പോളിസി നിഷേധിക്കപ്പെടാം

നിങ്ങൾ യുവത്വവും ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ താരതമ്യേന വേഗത്തിൽ പോളിസിക്ക് അംഗീകാരം ലഭിക്കും. എന്നാൽ നിങ്ങളുടെ പ്രായത്തിനനുസരിച്ച്, ആരോഗ്യപ്രശ്നങ്ങൾ ഉയർന്നുവന്നേക്കാം. പ്രായവും രോഗവും  ലൈഫ് ഇൻഷുറൻസ് പോളിസിക്ക് നിങ്ങളെ അയോഗ്യരാക്കും. ഹൃദയപ്രശ്‌നങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, പ്രമേഹം എന്നിവയും മറ്റ് രോഗങ്ങളും പ്രായത്തിനനുസരിച്ച് പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള പ്രശ്‌നങ്ങളാണ്.  ഇതൊക്കെ ഉണ്ടെങ്കിൽ നിങ്ങൾക്ക് പോളിസി ലഭിക്കില്ലെന്നാണ് ഇതിനർത്ഥം. ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നിങ്ങൾ ഒരു പോളിസി എടുക്കുകയാണെങ്കിൽ,  പോളിസി പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ നിങ്ങളുടെ ആരോഗ്യനിലയിലെ മാറ്റങ്ങൾ കാരണം ഇൻഷുറൻസ് കമ്പനിക്ക്  പോളിസി നിഷേധിക്കാനോ,പണം  തരാതിരിക്കാനോ കഴിയില്ല.